തിരുവനന്തപുരം: പതിനാലുകാരിയെ കടന്ന് പിടിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവും 25,500 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചു. മാറന്നല്ലൂർ ചെന്നിവിള വാർഡ് വിജി ഭവനിൽ രവീന്ദ്രൻ നായ(64) രെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണം.
2019 ആഗസ്റ്റ് 23 വൈകിട്ട് അഞ്ചരയോടെ വെള്ളയമ്പലം നളന്ദ ജംഗ്ഷനിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈക്കിൾ ചവുട്ടുകയായിരുന്ന പെൺക്കുട്ടിയെ പ്രതി തടഞ്ഞ് നിർത്തി സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. നളന്ദ ജംഗ്ഷനിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.സംഭവ സമയത്ത് റോഡിൽ തിരക്കില്ലാത്ത തക്കം നോക്കിയാണ് പ്രതി പീഡിപ്പിച്ചത്.
പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല. പഠിത്തത്തിലും കായിക രംഗത്തും മിടുക്കിയായിരുന്ന കുട്ടി . സംഭവത്തിന് ശേഷം കുട്ടി അസ്വസ്ഥയായിരുന്നു. ഇത് വീട്ടുകാരും സ്ക്കൂൾ അധ്യാപകരും ശ്രദ്ധിച്ചിരുന്നു. എന്നാൽ കാരണം ചോദിച്ചെങ്കിലും പ്രതിയെ ഭയന്ന് കുട്ടി പുറത്ത് പറഞ്ഞില്ല.
സംഭവം കുട്ടി പ്രതി പുറത്ത് പറഞ്ഞില്ല എന്നറിഞ്ഞ പ്രതി കുട്ടിയെ വീണ്ടും കാണുമ്പോൾ അശ്ലീല ചേഷ്ടകൾ കാണിക്കുമായിരുന്നു. ഇതിൽ മനം നൊന്ത് ഒരു ദിവസം സ്കൂളിൽ ഇരുന്ന് കുട്ടി കരയുന്നത് അദ്ധ്യാപിക കണ്ട് ചോദിച്ചപ്പോൾ സംഭവം പറയുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽക്കിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ.എം.മുബീന ഹാജരായി.പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു.20 രേഖകൾ ഹാജരാക്കി. പിഴ തുക ഇരയായ പെൺക്കുട്ടിക്ക് നൽകാൻ ഉത്തരവിൽ പറയുന്നുണ്ട്. മ്യൂസിയം സബ് ഇൻസ്പെക്ടർ മ്മാരായ ബി.എം.ഷാഫി, ശ്യാംരാജ് ജെ നായർ എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.