14 വയസ്സുകാരിയുടെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെ.പി.എം.എസ് മാണിക്യമംഗലം ശാഖയോഗം സംഘടിപ്പിച്ച സമരം
Posted On
date_range Updated On
date_range ശിശുക്ഷേമ സമിതിയുടെ സുരക്ഷയിലിരിക്കെ 14 കാരിയുടെ മരണം; അന്വേഷണം വേണമെന്ന് കെ.പി.എം.എസ്
ദുരൂഹമരണം
കാലടി: ശിശുക്ഷേമ സമിതിയുടെ സുരക്ഷയിലിരിക്കെ മാണിക്യമംഗലം സ്വദേശിനിയായ 14 വയസ്സുകാരിയുടെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെ.പി.എം.എസ് പ്രതിഷേധസമരം നടത്തി. കേരള പുലയർ യൂത്ത് മൂവ്മെൻറ് ജനറൽ സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് നേതാക്കളായ ടി.കെ. രാജഗോപാൽ സി.എസ്. മനോഹരൻ, ഷാജി കണ്ണൻ, എം.ആർ. സുദർശനൻ, അംബേദ്കർ ജഗത്റോസ്, അനിമോൾ ഗോപി, സുജ സുപ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.