ആരോഗ്യവകുപ്പിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാർ 1397

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 1397 ജീവനക്കാരുണ്ടെന്ന് മന്ത്രി വീണ ജോർജ് നിയമസഭയെ അറിയിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാക്കാത്ത പ്രൊബേഷൻ പൂർത്തീകരിച്ച ജീവനക്കാർക്കെതിരെ 1960ലെ കെ.സി.എസ് ചട്ടങ്ങളിലെ ചട്ടം 15 പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും.

പ്രൊബേഷൻ പൂർത്തിയാരിക്കാത്ത ജീവനക്കാർക്കെതിരെ പ്രൊബേഷൻ റദ്ദ് ചെയ്ത് സർവീസിൽ നിന്ന് ടെർമിനേറ്റ് ചെയ്യാനുള്ള നടപടികളും തുടങ്ങിയെന്നും വി.ആർ. സുനിൽ കുമാറിന് മന്ത്രി മറുപടി നൽകി.

അസിസ്റ്റൻറ് സർജൻ- സി.എം.ഒ തസ്തികയിൽ ആണ് ഏറ്റവും കൂടുതൽ പേർ അനധികൃതമായി അവധിയിലുള്ളത്. ആകെ 492 പേർ അനധികൃത അവധിയിലാണ്. നഴ്സിംഗ് ഓഫീസർ തസ്തികയിൽ 390 പേരുണ്ട് അനധികൃത അവധിയിൽ. ജൂനിയർ കൺസൾട്ടന്റ്-113 പേർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റൻറ് പ്രഫസർ -ലക്ചററർ (ക്ലിനിക്കൽ -നോൺ ക്ലിനിക്കൽ)- 95, ജൂനിയർ ഹെൽത്ത് അൻസ്പെക്ടർ-41, സ്റ്റാഫ് നേഴ്സ്-65, ക്ലർക്ക്-25, റേഡിയോ ഗ്രാഫർ-24, ലാബ് ടെക്നീഷ്യൻ- 22, ഹോസ്പിറ്റൽ അറ്റൻഡന്റ്- 24 എന്നിങ്ങനെയാണ് അനധികൃത അവധിയിലുള്ളവരുടെ കണക്ക്.

Tags:    
News Summary - 1397 employees who are illegally absent from work in the health department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.