Posted On
date_range Updated On
date_range 13കാരി മുങ്ങിമരിച്ചു
തിരുവല്ല : 13 കാരിയെ മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുങ്കൽ ഓട്ടാഫീസ് കടവ് പാലത്തിനു സമീപത്തു നിന്നുമാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലുങ്കൽ കുറ്റിപ്പറമ്പേൽ വീട്ടിൽ സന്തോഷ് - സീമ ദമ്പതികളുടെ മകളായ നമിതയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് നമിതയെ കാണാതായത്.
നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. സിജോ, എബിൻ എന്നിവർ ചേർന്ന് ആറിന്‍റെ അടിതട്ടിൽ നിന്നും മൃതദേഹം മുങ്ങി എടുക്കുകയായിരുന്നു ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവല്ല എസ്.സി. എസ്. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് നമിത. മൃതദേഹം പരിശോധനകൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നയനയാണ് ഏക സഹോദരി. ശവസംസ്‌കാരം ബുധനാഴ്ച 11 - ന് വീട്ടുവളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.