Posted On
date_range Updated On
date_range 13കാരനെ പീഡിപ്പിച്ചെന്ന കേസിൽ മാതാവ് അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശിനി
ആറ്റിങ്ങൽ (തിരുവനന്തപുരം): പോക്സോ കേസിൽ ഇരയുടെ മാതാവ് അറസ്റ്റിൽ. 13 വയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കടക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈൽഡ് ലൈൻ കൗൺസിലിംഗ് നടത്തിയതും പൊലീസ് കേസ് എടുത്തതും.
വക്കം സ്വദേശിനിയായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയുടെ മാതാ പിതാക്കൾ നേരത്തെ വിവാഹബന്ധം വേർപെടുത്തി കഴിയുകയാണ്. ഇവർക്ക് നാല് മക്കളുണ്ട്. വിവാഹ മോചനശേഷം ഇയാൾ മറ്റൊരു കല്യാണം കഴിച്ച് മക്കളെയും കൂട്ടി ഗൾഫിലേക്ക് പോയി. ഇവിടെനിന്നാണ് മാതാവ് പീഡിപ്പിച്ച കാര്യം മകൻ പറയുന്നത്. തുടർന്ന് മക്കളെയും കൂട്ടി നാട്ടിൽ വന്ന് പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.