കുളത്തൂപ്പുഴയിലെ ഗ്രാമപാതയില്‍ ഭീതി വിതക്കുന്ന
തെരുവുനായ്ക്കൂട്ടം
തിരുവല്ല: തിരുവല്ല കാട്ടൂക്കരയിൽ രണ്ടര വയസ്സുകാരി ഉൾപ്പെടെ 13 പേർക്ക് തെരുവ് നായുടെ കടിയേറ്റു. തിരുവല്ല -കാട്ടൂക്കര റോഡിൽ സാൽവേഷൻ ആർമി ഓഫിസ് മുതൽ കാട്ടൂക്കര ആൽത്തറ ജങ്ഷൻ വരെയുള്ള ഭാഗത്താണ് സംഭവം. ഇതുവഴി യാത്ര ചെയ്ത ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും അടക്കമാണ് കടിയേറ്റത്.
ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു നായുടെ പരാക്രമം. സാൽവേഷൻ ആർമി ഭാഗത്തുനിന്നും പാഞ്ഞുവന്ന നായ് റോഡിലൂടെ എത്തിയവരെയും സമീപവീടുകളിൽ ഉള്ളവരെയും ആക്രമിക്കുകയായിരുന്നു. നായുടെ കടിയേറ്റവരിൽ 10 പേർ തിരുവല്ല താലൂക്ക് ആശുപത്രിയിലും മൂന്നുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.