വയനാട്ടിൽ 12 പേർക്കു കൂടി കോവിഡ്

കൽപറ്റ: വയനാട് ജില്ലയില്‍ ചൊവ്വാഴ്ച 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവുടെ എണ്ണം 197 ആയി ഉയര്‍ന്നു. ബംഗളൂരുവിൽ നിന്നെത്തിയ എട്ട്​ പേരും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഹൈദരാബാദില്‍ നിന്നു വന്ന ദമ്പതികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

97 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. വയനാട്ടിൽ 93 പേരും കോഴിക്കോട്, തിരുവനന്തപുരം,പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികിത്സയിലുളളത്. ജില്ലയില്‍ ഇതുവരെ 99 പേര്‍ രോഗമുക്തി നേടി.  

രോഗം സ്ഥിരീകരിച്ചവര്‍

ജൂലൈ 9 ന് കര്‍ണാടകയില്‍ നിന്നെത്തിയ 62 കാരനായ കാക്കവയല്‍ സ്വദേശി, ജൂലൈ 10 ന് ഹൈദരാബാദില്‍ നിന്നെത്തിയ 33 വയസ്സ് പ്രായമുള്ള പനമരം സ്വദേശികളായ ദമ്പതികള്‍, ജൂണ്‍ 27 ന് ദുബായില്‍ നിന്നു വന്ന 54 വയസ്സുള്ള പുല്‍പ്പള്ളി സ്വദേശി,  ബംഗളുരുവില്‍ നിന്നും ജൂലൈ 9, 10, 11, 13 തിയ്യതികളില്‍   ജില്ലയിലെത്തിയ 42 കാരനായ വെള്ളമുണ്ട  സ്വദേശി, 24 വയസ്സുള്ള പിലാക്കാവ് സ്വദേശി,  39 കാരനായ പടിഞ്ഞാറത്തറ സ്വദേശി, 22 കാരനായ മുട്ടില്‍ സ്വദേശി, 21 വയസ്സുള്ള മുള്ളന്‍കൊല്ലി സ്വദേശി, അമ്പലവയല്‍ സ്വദേശി (27), എളുമണ്ണം സ്വദേശി (42), പുല്‍പ്പള്ളി സ്വദേശി (51)എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 
നിരീക്ഷണത്തില്‍ 3584 പേര്‍ 

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചൊവ്വാഴ്ച്ച 321 പേര്‍ പുതുതായി നിരീക്ഷണത്തിലായി. 293 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.  നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 3584 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11201 സാമ്പിളുകളില്‍ 9531 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 9333 നെഗറ്റീവും 198 പോസിറ്റീവുമാണ്.

Tags:    
News Summary - 12 persons too affected covid 19 in wayanad -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.