Posted On
date_range Updated On
date_range മികച്ച വരുമാനം: ആദ്യ 25ൽ കേരളത്തിൽനിന്ന് 11 റെയിൽവെ സ്റ്റേഷനുകൾ
തൃശൂർ: ദക്ഷിണ റെയിൽവെയിൽ 2023-2024 വർഷത്തിൽ മികച്ച വരുമാനമുണ്ടാക്കിയ 100 റെയിൽവെ സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടു. ആദ്യ 25ൽ 11 റെയിൽവെ സ്റ്റേഷനുകൾ കേരളത്തിലാണ്.
തിരുവനന്തപുരം സെൻട്രൽ (നാലാം സ്ഥാനം -262 കോടി), എറണാകുളം ജംഗ്ഷൻ (ആറ് - 227 കോടി), കോഴിക്കോട് (എട്ട് - 178 കോടി), തൃശൂർ (ഒമ്പത് -155 കോടി), എറണാകുളം ടൗൺ (13 -129 കോടി), പാലക്കാട് ജംഗ്ഷൻ (15 - 115 കോടി), കണ്ണൂർ (16-113 കോടി), കൊല്ലം ജംഗ്ഷൻ (19- 97 കോടി), കോട്ടയം (21-83 കോടി), ആലുവ (22- 80 കോടി), ചെങ്ങന്നൂർ (25 61 കോടി) എന്നിവയാണ് ആദ്യ 25ൽ ഉൾപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.