എക്സൈസ് സംഘത്തെ കണ്ട് 10ാം ക്ലാസുകാരൻ ‘പൊതി’ വലിച്ചെറിഞ്ഞു; നോക്കിയപ്പോൾ കഞ്ചാവ്, പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്

ഈരാറ്റുപേട്ട: പൂഞ്ഞാർ പനച്ചികപ്പാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർഥി പിടിയിൽ. കുട്ടിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ് എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടോടെയാണ്​ സംഭവം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട എക്സൈസ് സംഘം പൂഞ്ഞാർ കുന്നോന്നിയിൽ പോയി മടങ്ങും വഴിയായിരുന്നു സംഭവം.

സംശയാസ്പദ സാഹചര്യത്തിൽ പനച്ചികപ്പാറക്കുസമീപം ബൈക്കിൽ ഇരിക്കുന്ന വിദ്യാർഥിയെ കണ്ട് എക്സൈസ് സംഘം വാഹനം നിർത്തി. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ കൈയിലുണ്ടായിരുന്ന പൊതി വലിച്ചെറിഞ്ഞ് വിദ്യാർഥി ബൈക്കിൽ കടക്കാൻ ശ്രമിച്ചു. ഇതിനിടെ, ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ചപ്പോഴാണ്​ പ്രസാദ് എന്ന ഉദ്യോഗസ്ഥന്​ പരിക്കേറ്റത്​. വാഹനം മുന്നോട്ട് നീങ്ങിയതോടെ ഇരുവരും നിലത്ത് വീഴുകയായിരുന്നു. സംഘം നടത്തിയ പരിശോധനയിൽ വലിച്ചെറിഞ്ഞ ആറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

വിദ്യാർഥി ഒമ്പതാം ക്ലാസ് മുതൽ കഞ്ചാവ് ഉപയോഗിച്ച് വരുന്നതായി എക്സൈസ് പറഞ്ഞു. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ ബിനീഷ്, ഉദ്യോഗസ്ഥനായ പ്രതീഷ്, ഡ്രൈവർ സജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിന്നീട്​ വിദ്യാർഥിയെ ജാമ്യത്തിൽ വിട്ടയച്ചു. പരിക്കേറ്റ പ്രസാദിന്‍റെ കൈക്ക് പൊട്ടലുണ്ട്. എക്​സൈസിന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ സംഭവത്തിൽ കുട്ടിക്കെതിരെ പൊലീസ്​ കേസെടുക്കും.

Tags:    
News Summary - 10th class student arresed with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.