കേരളത്തിൽ കുടുങ്ങിയ 104 റഷ്യൻ വിനോദ സഞ്ചാരികൾ മടങ്ങി

തിരുവനന്തപുരം: ലോക് ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ 104 റഷ്യൻ വിനോദ സഞ്ചാരികൾ സ്വദേശത്തേക്ക് മടങ്ങി. റോയൽ ഫ്ലൈറ്റ് എയർലൈൻസിന്‍റെ പ്രത്യേക വിമാനത്തിലാണ് റഷ്യൻ പൗരന്മാരുടെ യാത്ര. കൊൽക്കത്ത, യെറ്ററിൻബർഗ് വഴി സംഘം മോസ്കോയിലെത്തും. 

75 പേർ കേരളത്തിലെ വിവിധ സ്ഥലങ്ങളിലും മറ്റുള്ളവർ ആന്ധ്രപ്രദേശിലും തമിഴ് നാട്ടിലുമാണ് കുടുങ്ങികിടന്നത്. തിരുവനന്തപുരത്തെ റഷ്യൻ ഫെഡറേഷൻ ഹോനററി കോൺസൽ രതീഷ് സി. നായരാണ് മടക്കയാത്രക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. 

മാർച്ച് 23ന് രാജ്യാന്തര വിമാന സർവീസ് നിർത്തിവെച്ചതിന് പിന്നാലെ 2500 വിദേശ വിനോദ സഞ്ചാരികളാണ് കേരളത്തിൽ കുടുങ്ങിയത്. ജർമനി-232, യു.കെ-268, ഫ്രാൻസ്-112, സ്വിറ്റ്സർലൻഡ്-115 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്. 

Tags:    
News Summary - 104 Russian nationals take flight to return home -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.