representational image
Posted On
date_range Updated On
date_range രണ്ടു വർഷത്തിനിടെ പിടികൂടിയത് 1003 കിലോ സ്വർണം
കൊച്ചി: രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് കസ്റ്റംസ് പിടികൂടിയത് നികുതി വെട്ടിച്ച് കടത്തിയ 1003 കിലോ സ്വർണം. രാജു വാഴക്കാലയുടെ വിവരാവകാശ അപേക്ഷക്ക് കസ്റ്റംസ് അസി. കമീഷണർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2021 മാർച്ച് ഒന്നു മുതൽ 2022 ഡിസംബർ 31വരെയുള്ളതാണ് ഈ കണക്ക്. ഇക്കാലയളവിൽ നികുതി വെട്ടിച്ച് സ്വർണം കടത്തിയതിന് 1197 കേസ് രജിസ്റ്റർ ചെയ്യുകയും 641 പേരെ പിടികൂടുകയും ചെയ്തു. 1,36,06,724 രൂപയാണ് പിഴ ഈടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.