കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി​യെ നാട്ടുകാർ ഓടിച്ചിട്ടു പിടിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കണ്ണ് പരിശോധനക്കെത്തിയ പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം. സംഭവത്തിനു പിന്നാലെ ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതി, ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

നേത്ര ചികിൽസക്കെത്തിയ പെൺകുട്ടി പരിശോധനയുടെ ഭാഗമായി കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന സമയത്താണ് അപമാനിക്കാൻ ശ്രമിച്ചത്. കുട്ടി നിലവിളിച്ചതോടെ നാട്ടുകാർ ഇയാളെ പിടികൂടാൻ ശ്രമിച്ചു. ഇവിടെനിന്ന് കുതറിയോടിയ പ്രതിയെ പിന്നാലെ ഓടിയാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്.

വിദ്യാർഥിനിയെ പീഡിപ്പിച്ച 16 പേർ റിമാൻഡിൽ; പ്രതികളിൽ അച്ഛനും മകനും

കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പോ​ക്സോ കേ​സു​ക​ളി​ൽ 16 പ്ര​തി​ക​ളും റി​മാ​ൻ​ഡി​ൽ. പെ​ൺ​കു​ട്ടി സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സ​ലി​ങ്ങി​ലാ​ണ് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ പാ​ർ​പ്പി​ച്ചി​രു​ന്നു. ആ​ദ്യം ഒ​രാ​ളു​ടെ വി​വ​രം ന​ൽ​കി​യ പെ​ൺ​കു​ട്ടി കൂ​ടു​ത​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 16 പേ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പീ​ഡി​പ്പി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. 20 വ​യ​സ്സു​കാ​ര​ൻ മു​ത​ൽ 65കാ​ര​ൻ​വ​രെ പ്ര​തി​ക​ളാ​യു​ണ്ട്. ഇ​വ​രി​ൽ അ​ച്ഛ​നും മ​ക​നും പ്ര​തി​ക​ളാ​ണ്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ​ല്ലാ​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ബേ​ഡ​കം പൊ​ലീ​സാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ദാ​മോ​ദ​ര​ൻ, എ​സ്.​ഐ കെ.​പി. പ്ര​തീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - 10 year old girl Sexually assaulted in neyyattinkara hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.