ദുരഭിമാനക്കൊല: അനീഷിന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം അനുവദിച്ചു

പാലക്കാട്: ദുരഭിമാനക്കൊലപാതകത്തിന് ഇരയായ തേങ്കുറുശ്ശി ഇലമന്ദത്തെ അനീഷിന്റെ ഭാര്യക്കും കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. 2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് കൊല്ലപ്പെട്ടത്.

സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ഇതര സമുദായക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. ഹരിതയുടെ പിതാവ് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), അമ്മാവൻ ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവർ ചേർന്നാണ് അനീഷിനെ കൊലപ്പെടുത്തിയത്.

കേസിന്റെ വിചാരണ ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. അനീഷിന്റെ കുടുംബത്തോടൊപ്പമാണ് ഹരിത കഴിയുന്നത്. കെ.ഡി. പ്രസേനൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് ധനസഹായം അനുവദിച്ചത്. 

Tags:    
News Summary - 10 lakhs have been given to the wife and family of Anish, who was an honor killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.