ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

തിരുവനന്തപുരം: ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബിഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിയന്തര ആശ്വാസധനമായി വനിത ശിശുക്ഷേമവകുപ്പ് ഒരുലക്ഷം രൂപ നേരത്തെ നൽകിയിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും പ്രതിക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പഴുതടച്ച രീതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്. സർക്കാർ പൂർണമായും കുട്ടിയുടെ കുടുംബത്തോടൊപ്പം നിന്നുകൊണ്ട് കാര്യങ്ങൾ അതിവേഗം മുന്നോട്ടുനീക്കുന്നതാണ് -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 10 lakh financial assistance to the family of five-year-old girl killed in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.