വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി

തിരുവനന്തപുരം: വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 10 കിലോ അരി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നീല കാർഡ് ഉടമകൾക്ക് മൂന്ന് കിലോ അരി 15 രൂപ നിരക്കിൽ അധികമായി നൽകും.

പൊതുവിതരണ വകുപ്പിന് കീഴിലുള്ള 101 ഓഫിസുകൾ ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറും. പൊതുവിതരണ വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതൽ പച്ചരിയും കുത്തരിയും തുല്യ അളവിൽ നൽകും. നിലവിൽ വിതരണം ചെയ്യുന്ന സോനമസൂറി അരിക്ക് പകരം ജയ സുരേഖ അരി നൽകും.

ഇതിന് എഫ്‌.സി.ഐയുമായി ധാരണയിലെത്തിയിട്ടുണ്ട്. പൊതു വിപണിയിൽ 30 രൂപ വിലയുള്ള അരിയാണ് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - 10 kg of rice for white card holders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.