തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കനത്ത സാഹചര്യത്തിൽ, തീപിടിത്ത സാധ്യത കൂടുതലുള്ള വ്യാപാരമേഖലകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ, ജനവാസമേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ, ആശുപത്രികൾ, പ്രധാന സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിൽ അഗ്നിശമന രക്ഷാസേന ഫയർ ഓഡിറ്റ് നടത്തണമെന്ന് മുഖ്യമന്ത്രി. അഗ്നിശമന സേനക്ക് ആവശ്യ ഉപകരണങ്ങൾ, കെമിക്കലുകൾ എന്നിവ വാങ്ങാൻ സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് 10 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജലവിഭവ വകുപ്പ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി കർമപദ്ധതിക്ക് രൂപം നൽകണം. എസ്.ഡി.എം.എ സ്ഥാപിച്ച 5000 വാട്ടർ കിയോസ്കുകൾ ഉപയോഗിക്കണം. വാട്ടർ കിയോസ്കുകൾ വൃത്തിയാക്കാനോ പുനഃക്രമീകരിക്കാനോ 10,000 രൂപ വീതം തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കും.വേനൽ മഴയിൽ പരമാവധി ജലം സംഭരിക്കാൻ പ്രാദേശിക മോഡലുകൾ വികസിപ്പിക്കണം. റവന്യൂ മന്ത്രി കെ. രാജൻ, കൃഷിമന്ത്രി പി. പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.