ബ്രിട്ടനില്ലാതെ ആദ്യ ഇ.യു ഉച്ചകോടി

ബ്രസല്‍സ്: ബ്രിട്ടനില്ലാതെ ആദ്യ യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി നടന്നു. ഹിതപരിശോധനയിലൂടെ പുറത്തുപോകാന്‍ തീരുമാനമെടുത്ത ബ്രിട്ടന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. അതോടൊപ്പം ഭാവിയില്‍ ബ്രിട്ടന് പ്രത്യേക പരിഗണന നല്‍കേണ്ടെന്നും ധാരണയിലത്തെി. 27 രാജ്യങ്ങളിലെ തലവന്മാരാണ് ബ്രെക്സിറ്റ് ചര്‍ച്ചചെയ്യാന്‍ ബ്രസല്‍സില്‍ സമ്മേളിച്ചത്. ഉച്ചകോടിയുടെ കരട് വിജ്ഞാപനത്തില്‍  ബ്രിട്ടന്‍ അടുത്ത പങ്കാളിയായി തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.  എന്നാല്‍, ഭാവി ബന്ധം ധാര്‍മികബാധ്യതകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. കരടിലെ കൂടുതല്‍ വ്യവസ്ഥകളടങ്ങിയ സന്ദേശം ചൊവ്വാഴ്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന് കൈമാറിയിരുന്നു.

യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്താകുന്നതോടെ കൂടുതല്‍ പരിക്കേല്‍ക്കുക ഇംഗ്ളീഷ് ഭാഷക്കാണ്. 28 ഇ.യു രാജ്യങ്ങളില്‍ ഇംഗ്ളീഷ് പ്രഥമഭാഷയായി അംഗീകരിച്ചിരുന്നു. ഇ.യു സ്ഥാപനങ്ങളിലും പ്രഥമഭാഷ ഇംഗ്ളീഷായിരുന്നു. ബ്രിട്ടന്‍ വിടുന്നതോടെ ഭാഷയുടെ പ്രാമുഖ്യം നഷ്ടപ്പെടും. ഇ.യുവില്‍ 24 ഒൗദ്യോഗിക ഭാഷകളാണുള്ളത്. യൂറോപ്യന്‍ കമീഷനും മന്ത്രിമാരും ഇംഗ്ളീഷും ഫ്രഞ്ചും ജര്‍മനുമാണ് ഉപയോഗിക്കുന്നത്. ബ്രിട്ടന്‍ പുറത്തുപോ കുന്നതോടെ ഫ്രഞ്ച് ഭാഷ പ്രഥമഭാഷയാക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സ് രംഗത്തത്തെിയിട്ടുണ്ട്.

യൂനിയനുമായി ക്രിയാത്മകമായ വിടവാങ്ങലാണ് ബ്രിട്ടന്‍ ആഗ്രഹിക്കുന്നതെന്ന് കാമറണ്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.  
യൂനിയനുമായുള്ള ബന്ധം നഷ്ടമാകുന്നതില്‍ ഖേദമുണ്ട്. എന്നാല്‍, ബ്രിട്ടീഷ് ജനതയുടെ തീരുമാനം അംഗീകരിച്ചേ പറ്റൂ. സാധ്യമായ തരത്തില്‍ ഇ.യുവുമായി അടുത്ത ബന്ധം തുടര്‍ന്നും ബ്രിട്ടന്‍ സൂക്ഷിക്കും.  വ്യാപാര സഹകരണത്തിലും സുരക്ഷ സംബന്ധിച്ചും അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം തുടരുമെന്നും കാമറണ്‍ കൂട്ടിച്ചേര്‍ത്തു.

തിരിച്ചുവരവ് വ്യാമോഹം -മെര്‍കല്‍

 യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടന്‍െറ തീരുമാനം മാറാനുള്ള സാധ്യതയില്ളെന്നും അങ്ങനെ ചിന്തിക്കുന്നത് വ്യാമോഹമാണെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍. ബ്രസല്‍സില്‍ ഇ.യു ഉച്ചകോടിയില്‍ സംബന്ധിക്കാനത്തെിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടന്‍ യൂനിയന്‍ വിടുന്നു എന്നത് ദു$ഖത്തിന്‍െറയോ സന്താപത്തിന്‍െറയോ അവസരമല്ളെന്നും അവര്‍ പറഞ്ഞു. മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ വരുംദിവസങ്ങളില്‍ മുന്നോട്ടുനീങ്ങാനുള്ള വഴികളെക്കുറിച്ച് ആലോചിക്കണമെന്നും മെര്‍കല്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഉച്ചകോടിയുടെ രണ്ടാം ദിവസമാണ് മെര്‍കല്‍ ബ്രസല്‍സില്‍ എത്തിയത്.
അതേസമയം, ഇ.യു ഇപ്പോള്‍ ഐക്യവും സ്ഥിരതയുമാണ് ശ്രദ്ധിക്കേണ്ടതെന്നും വികസനവും സാമൂഹിക സുരക്ഷിതത്വവും ഐക്യവും തൊഴിലില്ലായ്മയുമാകണം പ്രധാന പരിഗണനകളെന്നും ചെക് റിപ്പബ്ളിക് പ്രധാനമന്ത്രി ബൊഹുസ്ലാവ് പ്രതികരിച്ചു.
ബ്രെക്സിറ്റ് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചു. ബ്രെക്സിറ്റില്‍നിന്നും തിരിച്ചുനടക്കുന്നതിന് ബ്രിട്ടന്‍െറ മുന്നില്‍ നിരവധി വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ഇക്കാര്യത്തില്‍ കെറിയുടെ പ്രസ്താവന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.