തുര്‍ക്കി സ്ഫോടനം: ലോകനേതാക്കള്‍ അപലപിച്ചു

അത്താതുര്‍ക്ക് വിമാനത്താവളത്തിലെ ഭീകരാക്രമണത്തെ ലോകനേതാക്കള്‍ അപലപിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തിന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അന്താരാഷ്ട്ര സഹായം തേടി.

മനുഷ്യത്വ രഹിതമെന്ന് നരേന്ദ്ര മോദി
ഭീകരാക്രമണത്തെ  വിമര്‍ശിച്ച മോദി അത്താതുര്‍ക്കിലേത് മനുഷ്യത്വ രഹിതവും ഹീനവുമായ പ്രവൃത്തിയാണെന്ന് പ്രസ്താവിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മോദി പരിക്കേറ്റവര്‍ പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു.

ആക്രമണത്തിനു പിന്നില്‍ തീവ്രവാദം -പാകിസ്താന്‍
ആക്രമണത്തെ ശക്തമായി അപലിച്ച പാകിസ്താന്‍ സംഭവത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന് വിലയിരുത്തി. ‘ഭീകരതയുടെ വിവേചന രഹിതമായ ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതോടൊപ്പം ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളുടെയും സര്‍ക്കാറിന്‍െറയും ദു$ഖത്തില്‍ പങ്കുചേരുന്നു’ -പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കുടുംബത്തിന്‍െറ ദു$ഖത്തിനൊപ്പം പങ്കുചേരുന്നു -ആസ്ട്രേലിയ
തിരക്കേറിയ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ജീവന്‍പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് പറഞ്ഞ ആസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലീ ബിഷപ് ആക്രമണം നടക്കുന്ന സമയം ആസ്ട്രേലിയക്കാര്‍ ഉണ്ടായിരുന്നുവോ എന്ന കാര്യം പരിശോധിക്കുകയാണെന്നും അറിയിച്ചു.
തുര്‍ക്കിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരത്തിന് ഒന്നിച്ചുമുന്നേറണമെന്ന് ആഹ്വാനംചെയ്തു. അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രമ്പും ഹിലരി ക്ളിന്‍റണും ആക്രമണത്തെ അപലപിച്ചു.

തുര്‍ക്കിക്ക് പിന്തുണയുമായി ജര്‍മനി
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു$ഖത്തില്‍ പങ്കുചേരുന്നുവെന്നറിയിച്ച ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മീയര്‍ തുര്‍ക്കിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.