Posted On
date_range Updated On
date_range നീസ് ആക്രമണം: അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം
പാരിസ്: ദേശീയ ദിനാഘോഷത്തിനിടെ 84 പേരെ ട്രക്കു കയറ്റിക്കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കൂട്ടക്കൊല നടത്താന്‍ ഫ്രഞ്ച്-തുനീഷ്യന്‍ സ്വദേശി മുഹമ്മദ് ലാഹൗജ് ബോഹ്ലലിന് പിന്തുണ നല്‍കിയവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. 2015ല്‍ ജൂലൈ 14ന് അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ലാഹൗജിന്‍െറ മൊബൈല്‍ഫോണില്‍ നിന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അഞ്ചുപേരെയും ഭീകരവിരുദ്ധ കോടതിയുടെ മുന്നില്‍ ഹാജരാക്കിയിരുന്നു. ഫ്രാന്‍സ്-തുനീഷ്യന്‍ സ്വദേശി റംസി (22), തുനീഷ്യക്കാരനായ ചൊക്രി (37), തുനീഷ്യയിലെ തന്നെ മുഹമ്മദ് ഖാലിദ് (40), അല്‍ബേനിയന്‍ സ്വദേശി ആര്‍തന്‍ (38), ഭാര്യ എന്‍കെലേജ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.