തുർക്കിയിൽ ​'ക്ലീനിങ്'​ തുടരുന്നു; 15000 ഉദ്യോഗസ്​ഥർക്ക്​ സസ്​പെൻഷൻ

ഇസ്​തംബൂൾ: പട്ടാള അട്ടിമറിക്ക്​ ശേഷം തുർക്കിയിൽ ആരംഭിച്ച വൃത്തിയാക്കൽ നടപടി തുടരുന്നു. അന്വേഷണത്തി​െൻറ ഭാഗമായി രാജ്യത്തെ 15000 വിദ്യാഭ്യാസ ജീവനക്കാരെ സസ്​പെൻഡ്​ ചെയ്​തതായും നടപടി പുരോഗമിക്കുകയാണെന്നും  വിദ്യാഭ്യാസ മന്ത്രി ​െചാവാഴ്​ച​ ​പ്രസ്​താവനയിലൂടെ അറിയിച്ചു.  കഴിഞ്ഞ ദിവസം ഉന്നത ഓഫിസര്‍മാര്‍ അടക്കം 9000ത്തോളം ഉദ്യോഗസ്ഥരെ തുര്‍ക്കി ഭരണകൂടം ഒൗദ്യോഗിക സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. ഇതില്‍ 7899 പൊലീസും രക്ഷാ സൈനികരും ഒരു പ്രവിശ്യാ ഗവര്‍ണറും 29 ഗവര്‍ണര്‍മാരും ഉള്‍പ്പെടുമെടും. അട്ടിമറി നീക്കത്തെ തുടര്‍ന്ന് ഇതുവരെയായി 7500 പേര്‍ അറസ്റ്റിലായതാണ് അധികൃതര്‍ പുറത്തുവിട്ട വിവരം. ഇതില്‍ 6038 പേര്‍ സൈനികരും 100 പൊലീസുകാരും 755 ജഡ്ജിമാരും 650 സിവിലിയന്മാരും ഉണ്ട്.  2004 രാജ്യത്ത്​ പിൻവലിച്ച വധശിക്ഷ പുനസ്​ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്​.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.