കെറി-പുടിന്‍ കൂടിക്കാഴ്ചയില്‍ സിറിയയിലെ സൈനിക സഹകരണം ചര്‍ച്ചചെയ്തില്ല

മോസ്കോ: പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിറിയയിലെ സൈനിക സഹകരണം ചര്‍ച്ചയായില്ളെന്ന്  റഷ്യന്‍ വക്താവ് അറിയിച്ചു. സിറിയയിലെ തീവ്രവാദ സംഘങ്ങള്‍ക്കെതിരെ യോജിച്ച സൈനികസഹകരണത്തിന് ഇരുരാജ്യങ്ങളും തയാറാകുന്നതായി രേഖകള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സിറിയയിലെ തീവ്രവിഭാഗങ്ങള്‍ക്കെതിരെ സഹകരണത്തിന്  കെറി നിര്‍ദേശംവെച്ചതായാണ് വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട രേഖകളിലുണ്ടായിരുന്നത്. അതിനിടെ, തന്‍െറ റഷ്യന്‍ സന്ദര്‍ശനത്തിന്‍െറ അവസാനദിവസമായ വെള്ളിയാഴ്ച കെറി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി.അഞ്ചുവര്‍ഷമായി തുടരുന്ന രക്തരൂഷിതമായ സിറിയന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ചചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.