ബ്രെക്സിറ്റ്: ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ പ്രതിസന്ധി

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍നിന്നും പുറത്തുപോകാനുള്ള ബ്രെക്സിറ്റ് തീരുമാനത്തെ തുടര്‍ന്ന് ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂനിയന്‍ സഹായത്തോടെ നടക്കുന്ന പഠനങ്ങളില്‍നിന്നും പുറത്തുപോകാന്‍ ഓക്സ്ഫഡ്, കേംബ്രിജ്, എഡിന്‍ബറോ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് സര്‍വകലാശാലകളോട് മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പഠനത്തിന് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ നേതൃത്വം കൊടുക്കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് മറ്റു രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലം, വരുന്ന വര്‍ഷം തുടങ്ങാന്‍ നിശ്ചയിച്ച ഗവേഷണ പരിപാടികളുടെ കരാറുകള്‍ പലതും റദ്ദാക്കിവരികയാണ്. പ്രതിവര്‍ഷം യൂറോപ്യന്‍ യൂനിയനില്‍നിന്നും 8000 കോടി രൂപയാണ് (ഒരു ബില്യണ്‍ പൗണ്ട്) ബ്രിട്ടീഷ് ഗവേഷകര്‍ക്ക് ലഭിച്ചിരുന്നത്. പ്രകൃതിശാസ്ത്രം, എന്‍ജിനീയറിങ്, സാമൂഹികശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.