Posted On
date_range Updated On
date_range ആസ്ട്രേലിയയില്‍ ഭരണകക്ഷി വിജയം ഉറപ്പിച്ചു
മെല്‍ബണ്‍: ആസ്ട്രേലിയയില്‍ കഴിഞ്ഞാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയം പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളിനൊപ്പം. ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ ലേബര്‍ പാര്‍ട്ടിയെ തോല്‍പിച്ചാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി രണ്ടാംവരവ് ഭദ്രമാക്കിയത്. പരാജയം സമ്മതിച്ച പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ടെന്‍ ടേണ്‍ബുളിനെ അഭിനന്ദിച്ചു. 74 സീറ്റുകളാണ് ലിബറല്‍ പാര്‍ട്ടി നേടിയത്. മൂന്നു സ്വതന്ത്ര പാര്‍ട്ടികളെ കൂട്ടുപിടിച്ച് അധോസഭയില്‍ കേവല ഭൂരിപക്ഷമായ 76 തികക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ടേണ്‍ബുള്‍. അഞ്ചു സ്വതന്ത്രസീറ്റുകളുള്‍പ്പെടെ ലേബര്‍ പാര്‍ട്ടി 66 സീറ്റുകള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.