ഓസ്ട്രിയയില്‍ ഒക്ടോബറില്‍ വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

വിയന: ഓസ്ട്രിയയില്‍ ഒക്ടോബറില്‍ വീണ്ടും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും. നേരത്തേ നടന്ന  തെരഞ്ഞെടുപ്പ് അസാധുവാക്കിയതിനെ തുടര്‍ന്നാണിതെന്നും  വലതുപക്ഷക്കാരില്‍നിന്ന് നിയമപരമായ വെല്ലുവിളി നേരിടുന്നതായും ചാന്‍സലര്‍ ക്രിസ്ത്യന്‍ കേണ്‍ പറഞ്ഞു.

മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫ്രീഡം പാര്‍ട്ടിയുടെ  45കാരനായ നോര്‍ബര്‍ട്ട് ഹോഫര്‍ 72കാരനായ അലക്സാണ്ടര്‍ വാന്‍ ഡേള്‍ ബെല്ളെയോട്  പരാജയപ്പെട്ടിരുന്നു.  എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി ചൂണ്ടിക്കാട്ടി ഫ്രീഡം പാര്‍ട്ടി നിയമനീക്കം നടത്തി. കഴിഞ്ഞ വാരം ഇവരുടെ ആരോപണം ശരിവെച്ച് ഓസ്ട്രിയയിലെ പരമോന്നത കോടതി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന്  ഉത്തരവിടുകയായിരുന്നു. അതേസമയം, നേരിയ വ്യത്യാസത്തിനാണ് കഴിഞ്ഞ തവണ ഹോഫര്‍ പരാജയപ്പെട്ടതെങ്കിലും വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പ്രവചനം അസാധ്യമാവുമെന്നാണ്  നിരീക്ഷകര്‍ പറയുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.