സാമൂഹിക മാധ്യമങ്ങളിലൂടെ തീവ്രവാദത്തെ ചെറുക്കുക –മൂണ്‍

യുനൈറ്റഡ് നേഷന്‍സ്: ലോകത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവണതകളെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് ചെറുക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. കഴിഞ്ഞ ദിവസം, യു.എന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നയരൂപവത്കരണത്തിനായാണ് പൊതുസഭ ചേര്‍ന്നത്. യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കി അവരെ കൂടുതല്‍ ശക്തരാക്കുന്നതോടൊപ്പം, സാമൂഹിക മാധ്യമങ്ങള്‍ വഴി കുപ്രചാരണങ്ങള്‍ തടയുകയും വേണമെന്ന് അദ്ദേഹം അവതരിപ്പിച്ച നയരേഖ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.