ബ്രെക്സിറ്റ് വക്താവ് നിഗല്‍ ഫറാഷ് രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടീഷ് ദേശീയവാദ പാര്‍ട്ടിയായ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യുകിപ്) നേതാവും വിജയകരമായ ബ്രെക്സിറ്റ് പ്രചാരണത്തില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്ത നിഗല്‍ ഫറാഷ് രാജിവെച്ചു. യൂറോപ്യന്‍ യൂനിയനില്‍നിന്നും ബ്രിട്ടനെ പുറത്തത്തെിക്കാന്‍ കഴിഞ്ഞതോടെ തന്‍െറ രാഷ്ട്രീയലക്ഷ്യം നിറവേറിയതായി രാജി പ്രഖ്യാപിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ഫറാഷ്  പറഞ്ഞു. ഹിതപരിശോധനയില്‍ തന്‍െറ രാജ്യത്തെ തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ തനിക്ക് തന്‍െറ ജീവിതം തിരിച്ചുപിടിക്കണം. ബ്രെക്സിറ്റിനൊപ്പം നില്‍ക്കുന്നയാളായിരിക്കണം അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി.  സര്‍ക്കാറും ലേബര്‍ പാര്‍ട്ടിയും അപചയമാകുന്നതോടെ, യുകിപിന്‍െറ ഭാവിയും ശോഭനമാകും- അദ്ദേഹം പറഞ്ഞു.
യുകിപിന്‍െറ അമരത്തുനിന്നും ഇത് മൂന്നാംതവണയാണ് നിഗല്‍ രാജിവെക്കുന്നത്. 2009ലും 2015ലുമാണ് ഇതിന് മുമ്പ് അദ്ദേഹം രാജിവെച്ചത്. ഇനിയൊരു തിരിച്ചുവരവ് അജണ്ടയിലില്ളെന്നും ബ്രിട്ടന്‍ യൂനിയനില്‍നിന്നും ഇറങ്ങുന്നതുവരെയും യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ താന്‍ തുടരുമെന്നും 1999 മുതല്‍ ഈ പാര്‍ലമെന്‍റില്‍ അംഗമായ അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂനിയനില്‍നിന്നും പുറത്തുപോകുന്ന അവസാനത്തെ രാഷ്ട്രമായിരിക്കില്ല ബ്രിട്ടന്‍ എന്ന് ഹിതപരിശോധന ഫലം പുറത്തുവന്നതിനുശേഷം യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ അദ്ദേഹം നടത്തിയ പ്രസ്താവന യൂറോപ്യന്‍ നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ബ്രെക്സിറ്റ് പ്രചാരണവേളയില്‍ കുടിയേറ്റക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.