ഫ്രഞ്ച് കവി ബോണഫോയ് അന്തരിച്ചു

പാരിസ്: പ്രശസ്ത ഫ്രഞ്ച് കവിയും വിവര്‍ത്തകനുമായ വെസ് ബോണഫോയ് അന്തരിച്ചു. 93 വയസ്സായിരുന്നു. ദീര്‍ഘകാലം പ്രഫസറായി സേവനമനുഷ്ഠിച്ചിരുന്ന  ഫ്രഞ്ച് റിസര്‍ച് ആന്‍ഡ് എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് മരണവിവരം പുറത്തുവിട്ടത്.ആധുനിക ഫ്രഞ്ച് കവികളില്‍ ഏറെ ആദരിക്കപ്പെട്ടിരുന്ന വെസ് ബോണഫോയിയുടെ 100ലധികം പുസ്തകങ്ങള്‍ 30 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

വിവര്‍ത്തകന്‍ കൂടിയായിരുന്ന വെസ് ബോണഫോയിയാണ് ഷേക്സ്പിയര്‍ നാടകങ്ങള്‍ക്കും പെട്രാര്‍ക്കിന്‍െറയും ഡബ്ള്യു.ബി. യേറ്റ്സിന്‍െറയും കൃതികള്‍ക്കും ഫ്രഞ്ച് ഭാഷ്യം നല്‍കിയത്. സുഹൃത്തായിരുന്ന ജോര്‍ജസ് സെഫരിസിന്‍െറ സൃഷ്ടികളും വെസ് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നോബല്‍ സമ്മാനത്തിനും വെസ് ബോണഫോയി്യുടെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു.

1923ല്‍ മധ്യ ഫ്രാന്‍സിലെ ടൂര്‍സില്‍ ജനിച്ച വെസിന്‍െറ ആദ്യ കൃതി പ്രസിദ്ധീകരിച്ചത് 1946ലാണ്. കലാനിരൂപകന്‍ കൂടിയായിരുന്ന വെസ് പാബ്ളോ പിക്കാസോ, ആര്‍ബര്‍ട്ടോ ഗിയാകോമെതി, പിയറ്റ് മൊണ്ടേറിയന്‍ എന്നിവരുടെ സൃഷ്ടികള്‍ നിരൂപണം ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.