യൂറോപ്യന്‍ യൂനിയനുമായുള്ള അഭയാര്‍ഥി കൈമാറ്റ കരാര്‍ തുര്‍ക്കി റദ്ദാക്കിയേക്കും

അങ്കാറ: യൂറോപ്യന്‍ യൂനിയനുമായി ഉണ്ടാക്കിയ അഭയാര്‍ഥി കൈമാറ്റ കരാര്‍ തുര്‍ക്കി റദ്ദാക്കാന്‍ സാധ്യത. കരാര്‍ ഒപ്പുവെക്കുമ്പോള്‍ യൂനിയന്‍ വാഗ്ദാനം ചെയ്ത പല കാര്യങ്ങളും ഇനിയും യാഥാര്‍ഥ്യമാകാത്തതാണ് കാരണം. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത്ത് ഖാവുസ് ഒഗ്ലുവാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. തുര്‍ക്കി വലിയതോതില്‍ ജാഗ്രത പുലര്‍ത്തുന്നതുകൊണ്ടാണ് യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം നിയന്ത്രിക്കാനായത്. എന്നാല്‍, തുര്‍ക്കി പൗരന്മാര്‍ക്ക് വിസയില്ലാതെതന്നെ യൂറോപ്യന്‍ യൂനിയനിലേക്ക് കടക്കാന്‍ അനുവദിക്കുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ കരാര്‍ തുടരണോ എന്ന് തങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം ജര്‍മന്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.