മഡ്രിഡ്: വടക്കുകിഴക്കന്‍ പ്രവിശ്യയായ കാത്തലോണിയയിലെ പ്രാദേശിക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തത്തെിനില്‍ക്കെ സ്പെയിനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ വിഘടനവാദികള്‍ മേല്‍ക്കൈ നേടിയാല്‍ പ്രദേശത്തെ സ്പെയിനില്‍നിന്ന് സ്വതന്ത്രമാക്കാന്‍ നീക്കങ്ങളുണ്ടാകുമെന്ന സൂചനയാണ് പ്രധാനമന്ത്രി മരിയാനോ റാജോയ്ക്കും അനുയായികള്‍ക്കും തലവേദനയാകുന്നത്. സ്പെയിന്‍ വിട്ടുപോയാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് യൂറോപ്യന്‍ നേതാക്കളും രാജ്യത്തെ മുന്‍നിര സാമ്പത്തിക സ്ഥാപനങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 135 സീറ്റുകളിലേക്കായി അടുത്ത ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. വിജയിക്കുകയാണെങ്കില്‍ 18 മാസം കൊണ്ട് കാത്തലോണിയയെ സ്വതന്ത്രമാക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കാനാണ് നീക്കം.
സ്കോട്ട്ലന്‍ഡ് മാതൃകയില്‍ നേരിട്ടുള്ള ഹിതപരിശോധന നടത്തുന്നതിനെ സ്പെയിന്‍ തടഞ്ഞതിനാല്‍ ബദല്‍ മാര്‍ഗം കണ്ടത്തൊനാണ് സ്വാതന്ത്ര്യവാദികള്‍ ശ്രമം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.