പാരിസ്: തീവ്രവാദിയെന്നു സംശയിക്കുന്നയാള്‍ ബാഗുമായി മുകളിലേക്ക് കയറിപ്പോകുന്നതായി കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസ് നഗരത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈഫല്‍ ടവര്‍ അടച്ചിട്ടു. രാവിലെ ഒമ്പതു മണിയോടെ അപായ സൂചനയെ തുടര്‍ന്ന് ഹെലികോപ്ടറില്‍ സൈനികര്‍ നിരീക്ഷണം തുടങ്ങി. ടവര്‍ തുറക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇയാള്‍ മുകളില്‍ കയറിപ്പറ്റിയതായാണ് സംശയം. നൂറുകണക്കിന് പേര്‍ കയറാന്‍ കാത്തുനില്‍ക്കേ എല്ലാവരും ഉടന്‍ സ്ഥലംവിടണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.