ലണ്ടന്‍: യൂറോപ്പിനെ മുള്‍മുനയിലാക്കിയ അഭയാര്‍ഥി പ്രശ്നം പരിഹരിക്കാന്‍ പുതിയ പോംവഴി തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ലബനാനിലെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പില്‍. ബ്രിട്ടന്‍ നല്‍കിയ 100 കോടി പൗണ്ട് അഭയാര്‍ഥികളുടെ ഒഴുക്ക് കുറക്കുന്നതിന് സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബൈറൂത്തില്‍നിന്ന് കനത്ത സുരക്ഷയില്‍ ചിനൂക് ഹെലികോപ്ടറിലായിരുന്നു സിറിയന്‍ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍മാത്രം അകലെയുള്ള ബെക്കാ താഴ്വരയിലെ ക്യാമ്പിലത്തെിയത്.
വീട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട 1.10 കോടി അഭയാര്‍ഥികളില്‍ മൂന്നു ശതമാനം യൂറോപ്പിലാണ് എത്തിയതെന്നും കൂടുതല്‍ പേരെ സഹായിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.