ലണ്ടന്‍: ലണ്ടനില്‍ ഇസ് ലാംഭീതി മൂലമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത്തരം സംഭവങ്ങള്‍ 70 ശതമാനം വര്‍ധിച്ചുവെന്ന് സ്കോട്ട്ലന്‍ഡ്യാഡിന്‍െറ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ ഗണത്തില്‍പെടുന്ന 816 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നേരത്തേ ഇത് 478 ആയിരുന്നു. സൈബര്‍ പീഡനം മുതല്‍ വന്‍ അക്രമങ്ങള്‍ വരെ ഇതിലുള്‍പ്പെടും. നഗരത്തിന്‍െറ തെക്കുപടിഞ്ഞാറന്‍ മേഖലയായ മെര്‍ട്ടനിലാണ് സ്ഥിതി ഏറ്റവും ഭീകരം. ഇവിടെ 263 ശതമാനമാണ് വര്‍ധന. ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വെസ്റ്റ്മിന്‍സ്റ്ററിലാണ്. വേഷവിധാനത്തിലൂടെ മുസ്ലിമാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാമെന്നതിനാല്‍ സ്ത്രീകള്‍ക്കെതിരെയാണ് കുറ്റകൃത്യങ്ങളേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.