മാരത്തണ്‍ ഗെയിം കൗമാരക്കാരന്‍െറ ജീവനെടുത്തു

മോസ്കോ: 22 ദിവസം തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ ഗെയിം കളിച്ച 17കാരന്‍ മരിച്ച നിലയില്‍.  ദക്ഷിണ റഷ്യയിലെ ബാഷ്കൊര്‍ട്ടോസ്താനിലുള്ള ഉച്ചലി നഗരത്തിലാണ് സംഭവം. കാലിനു പരിക്കേറ്റ് വീടിനകത്തെ തന്‍െറ മുറിയില്‍ കഴിയവേയാണ് റുസ്റ്റം എന്ന കൗമാരക്കാരന്‍ കളിച്ചുമരിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 2000 മണിക്കൂറാണത്രെ റുസ്റ്റം ഗെയിം കളിക്കാനായി കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിച്ചത്.
കാലിനു പരിക്കേറ്റതിനാല്‍ ആഗസ്റ്റ് എട്ടു മുതല്‍ വീടിനു പുറത്തിറങ്ങാതായ റുസ്റ്റം ഉറങ്ങാനും ഭക്ഷണംകഴിക്കാനും വേണ്ടി മാത്രമായിരുന്നു ഗെയിം നിര്‍ത്തിയിരുന്നതത്രെ. ഡിഫന്‍സ് ഫോര്‍ ആന്‍ഷ്യന്‍റ്സ് എന്ന ഗെയിം കളിച്ചിരുന്ന റുസ്റ്റം മരണപ്പെടുന്നതിനുമുമ്പ് തന്‍െറ കഥാപാത്രത്തിന്‍െറ മരണം സ്ക്രീനില്‍ കണ്ടിരുന്നതായി പറയുന്നു. റൂമിനകത്തുനിന്ന് എപ്പോഴും കേട്ടിരുന്ന കമ്പ്യൂട്ടര്‍ കീബോര്‍ഡ് ശബ്ദം നിലച്ചപ്പോള്‍ അകത്തുകയറിയ മാതാപിതാക്കളാണ് ചലനമറ്റുകിടക്കുന്ന മകനെ കണ്ടത്. ഹോസ്പിറ്റലിലത്തെിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. കാര്യമായ ചലനമില്ലാതെ തുടര്‍ച്ചയായി ഇരുന്നതുമൂലം നാഡികളില്‍ രക്തം കട്ടപിടിച്ചതാകാം മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.