ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞയാള്‍ മരിച്ചു

ലണ്ടന്‍: ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ ഗിന്നസ് റെക്കോര്‍ഡിനുടമയായ ചാന്ദ്ര ബഹാദൂര്‍ ദങ്കി (75) നിര്യാതനായി. നേപ്പാള്‍ സ്വദേശിയായ ഇദ്ദേഹം അമേരിക്കയിലെ സമോവ ദ്വീപില്‍ സന്ദര്‍ശനം നടത്തിവരികയായിരുന്നു. രോഗബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 21.5 ഇഞ്ചാണ് പൊക്കം. ലോകത്തെ ഏറ്റവും പൊക്കം കൂടിയ തുര്‍ക്കിക്കാരനായ സുല്‍ത്താന്‍ കോസനൊപ്പമുള്ള ചിത്രം 2013ല്‍ പുറത്തുവന്നതോടെയാണ് ദങ്കി ലോകശ്രദ്ധ ആകര്‍ഷിച്ചത്. കാഠ്മണ്ഡുവില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള കുഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ആറ് സഹോദരന്മാരും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിലെ ഏഴാമത്തെ ആളാണ് ദങ്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.