ബര്‍മിങ്ഹാമിലെ ഖുര്‍ആന്‍പ്രതിയെച്ചൊല്ലി തര്‍ക്കം മുറുകുന്നു

ബര്‍മിങ്ഹാം: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഖുര്‍ആന്‍ പ്രതിയെന്ന പേരില്‍ വാര്‍ത്തകളിലിടം പിടിച്ച കൈയെഴുത്തു പ്രതിയെച്ചൊല്ലി തര്‍ക്കം മുറുകുന്നു. ബര്‍മിങ്ഹാമിലെ ഒരു ലൈബ്രറിയില്‍നിന്ന് കണ്ടെടുത്ത ഖുര്‍ആന്‍ പ്രതിയാണ് വിവാദങ്ങള്‍ക്കിടവെക്കുന്നത്. ഗ്രന്ഥത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ട മൃഗത്തോലിലുള്ള പേജുകളാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഖുര്‍ആന്‍ അവശിഷ്ടമെന്ന് കണ്ടത്തെിയത്. എന്നാല്‍, പേജുകളുടെ കാര്‍ബണ്‍ പരിശോധനാഫലം ഇതെഴുത  ന്‍െറ ജീവിതകാലത്തിനു മുമ്പുവരെയാകാമെന്ന സൂചനകള്‍ നല്‍കിയതോടെ ഖുര്‍ആന്‍െറ ഉല്‍പത്തിയെക്കുറിച്ചുള്ള പരമ്പരാഗത നിഗമനങ്ങള്‍ തെറ്റാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ സജീവമായി.
കാര്‍ബണ്‍ പരിശോധനയില്‍ ക്രിസ്തുവര്‍ഷം 568നും 645നുമിടയില്‍ ജീവിച്ച മൃഗത്തിന്‍േറതാണ് തോലെന്ന് കണ്ടത്തെിയിരുന്നു. പ്രവാചകന്‍ ജീവിച്ചിരുന്നത് ക്രിസ്താബ്ദം 570നും 632നുമിടയിലാണെന്നും ഖുര്‍ആന്‍ അവതീര്‍ണമായിത്തുടങ്ങിയത് 610 മുതലാണെന്നും ചരിത്രരേഖകള്‍ പറയുന്നു.
മാത്രമല്ല, പ്രവാചകന്‍െറ ജീവിതകാലത്ത് വാചികമായി കൈമാറപ്പെട്ടിരുന്ന ഖുര്‍ആന്‍ മൂന്നാം ഖലീഫ ഉസ്മാന്‍െറ ഭരണകാലത്താണ് ആദ്യമായി പുസ്തകരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.  
ഈ നിഗമനങ്ങളെ ബര്‍മിങ്ഹാം പ്രതിയുടെ കാര്‍ബണ്‍ പരിശോധന വെല്ലുവിളിക്കുന്നുവെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്.
എന്നാല്‍, വിവാദം അനാവശ്യമാണെന്നും കാര്‍ബണ്‍ പരിശോധനയില്‍ വ്യക്തമായ കാലയളവ് ഖുര്‍ആനെക്കുറിച്ചുള്ള അറിയപ്പെട്ട വിവരങ്ങള്‍ തെറ്റാണെന്ന് സൂചിപ്പിക്കുന്നില്ളെന്നും മറുവിഭാഗം വ്യക്തമാക്കുന്നു. തോലിന്‍െറ പഴക്കവും എഴുതിയ കാലവുമായി ബന്ധമുണ്ടാവണമെന്നില്ളെന്നും തോല്‍ തയാറാക്കി ഏറെക്കാലത്തിനുശേഷമാവാം അതില്‍ ഖുര്‍ആന്‍ എഴുതപ്പെട്ടതെന്നുമാണ് ഇവരുടെ വാദം. അതിനിടെ, തോല്‍സംബന്ധമായ കൂടുതല്‍ പഠനങ്ങള്‍  വിവാദങ്ങളെ തള്ളിക്കളയുന്നുണ്ടെന്ന  വിശദീകരണവുമായി ബര്‍മിങ്ഹാം പ്രതി കണ്ടെടുത്ത ഗവേഷകസംഘത്തിലെ അംഗങ്ങളും കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.