ആംഗസ് ഡീറ്റണ് സാമ്പത്തിക നൊബേല്‍

സ്റ്റോക്ഹോം: സ്കോട്ടിഷ് സാമ്പത്തികവിദഗ്ധനായ ആംഗസ് ഡീറ്റണിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവ സംബന്ധിച്ച വിശകലനങ്ങളാണ് ഇദ്ദേഹത്തെ പുരസ്കാരത്തിനര്‍ഹനാക്കിയത്. മൂന്ന് സുപ്രധാന ചോദ്യങ്ങളെ ചുറ്റിത്തിരിയുന്നതാണ് ഡീറ്റണിന്‍െറ പഠനങ്ങളെന്ന് അക്കാദമി വിലയിരുത്തി. വിവിധങ്ങളായ ഉല്‍പന്നങ്ങള്‍ക്കായി ഏത് രീതിയിലാണ് ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്നത്; സമൂഹത്തിന്‍െറ വരുമാനത്തില്‍ എത്രത്തോളം ചെലവഴിക്കപ്പെടുന്നു, എത്രത്തോളം സമ്പാദ്യമായി മാറുന്നു; ക്ഷേമവും ദാരിദ്ര്യവും എങ്ങനെയാണ് നാം വിലയിരുത്തുന്നത് എന്നീ ചോദ്യങ്ങളാണ് ഇദ്ദേഹത്തിന്‍െറ പഠനത്തിനാധാരം. ‘ദാരിദ്യം ഇല്ലാതാക്കി ക്ഷേമം ഉറപ്പുവരുത്തുന്ന സാമ്പത്തികനയം രൂപപ്പെടുത്തുന്നതിന് വ്യക്തിഗത ഉപഭോക്തൃ താല്‍പര്യങ്ങളാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇക്കാര്യം ഏറ്റവും നന്നായി മനസ്സിലാക്കിയയാളാണ് ആംഗസ് ഡീറ്റണ്‍’ -അക്കാദമി അഭിപ്രായപ്പെട്ടു.
വ്യക്തിഗത ഉപഭോക്തൃ താല്‍പര്യങ്ങള്‍ വിശാല സമ്പദ്വ്യവസ്ഥയെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്ന് 69കാരനായ ഡീറ്റണ്‍ പഠനവിധേയമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.