അങ്കാറ: ചരിത്രത്തിലാദ്യമായി ശിരോവസ്ത്രം ധരിച്ച സ്ത്രീ തുര്‍ക്കി മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അയ്സന്‍ ഗുര്‍കാന്‍ എന്ന 52കാരിയായ പണ്ഡിത വനിതയാണ് കഴിഞ്ഞദിവസം മന്ത്രിസഭയില്‍ പുതുതായി നിയമിക്കപ്പെട്ടത്. ഇവര്‍ക്ക് കുടുംബ-സാമൂഹിക നയരൂപവത്കരണ മന്ത്രാലയത്തിന്‍െറ ചുമതലയാണ് നല്‍കിയിട്ടുള്ളത്.
നവംബറില്‍ നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കരിച്ച അഹ്മദ് ദാവൂദ് ഒഗ്ലു നേതൃത്വം നല്‍കുന്ന താല്‍ക്കാലിക മന്ത്രിസഭയിലാണ് ഇവരെ മന്ത്രിയായി നിയമിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പാണ് രാജ്യത്ത് കലാലയങ്ങളിലും പൊതുസ്ഥാപനങ്ങളിലും ശിരോവസ്ത്രം ധരിക്കാനുള്ള വിലക്ക് നീക്കിയത്.
ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് കൂട്ടുമന്ത്രിസഭ രൂപവത്കരിക്കാനുള്ള ദാവൂദ് ഒഗ്ലുവിന്‍െറ ശ്രമം പരാജയപ്പെട്ടതിനാല്‍ പ്രസിഡന്‍റ് ഉര്‍ദുഗാന്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.