ആതന്‍സ്: സാമ്പത്തികതകര്‍ച്ച രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തിയ ഗ്രീസില്‍ പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് രാജിവെച്ചു. വ്യാഴാഴ്ച രാത്രിയാണ് സിപ്രാസ് പ്രസിഡന്‍റ് പ്രോകോപിസ് പാവ്ലോപൗലോസിന് രാജിനല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രിസഭക്ക് തുടരാനാവില്ളെന്ന് ബോധ്യമായതിനാലാണ് രാജിയെന്ന് സിപ്രാസ് പ്രസിഡന്‍റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 20നുതന്നെ പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചനയുണ്ട്.
സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നാംഘട്ട സാമ്പത്തിക അച്ചടക്കനടപടികളില്‍ പാര്‍ലമെന്‍റില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. സിപ്രാസിന്‍െറ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ സാമ്പത്തിക അച്ചടക്കനടപടിക്കെതിരെ രംഗത്തുവന്നതാണ് പെട്ടെന്നുള്ള രാജിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. ഏഴുമാസം മുമ്പാണ് സിപ്രാസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ധനമന്ത്രി പദത്തില്‍ നിന്ന് യാനിസ് വരൂഫാകിസ് നേരത്തെ സ്ഥാനമൊഴിഞ്ഞിരുന്നു. വായ്പാ ദാതാക്കള്‍ മുന്നോട്ട് വെച്ച കടുത്ത നിബന്ധനകള്‍ സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി ഗ്രീസിലെ ജനങ്ങള്‍ വിധിയെഴുതിയതിന് തൊട്ടുടനായിരുന്നു വരൂഫാകിസന്റെ രാജി. പുതിയ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതിന് തന്റെ രാജി എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് വിശ്വസിക്കുന്നുവെന്ന് യാനിസ് വരൂഫാകിസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.