രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത സിഖുകാരന്‍ അന്തരിച്ചു

ടൊറന്‍േറാ: സിഖ്-കനേഡിയന്‍ സമുദായാംഗവും രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത സൈനികനുമായ പ്രീതം സിങ് ജൗഹല്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. കാനഡയിലെ ഏറ്റവും വലിയ വയോജന- സമുദായ സേവന സംഘടനയായ ‘റോയല്‍ കനേഡിയന്‍ ലീജന്‍സി’ല്‍ സിഖ് തലപ്പാവ്  അണിയാനുള്ള അവകാശപ്പോരാട്ടം നടത്തി വിജയിച്ച ചരിത്രവും പ്രീതം സിങ് ജൗഹലിന്‍േറതായുണ്ട്. ഇന്ത്യന്‍ സൈന്യത്തിലും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിലുമായി 38 വര്‍ഷം ജൗഹല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980ല്‍ മക്കളുമായി കാനഡയിലേക്ക് കുടിയേറുന്നതിനു മുമ്പ് ലെഫ്റ്റനന്‍റ് കേണല്‍ ആയാണ് വിരമിച്ചത്. സിഖ് തലപ്പാവു ധരിച്ചുവെന്ന കാരണത്താല്‍ 1993ല്‍ ‘ന്യൂടൗണ്‍ ലീജനി’ല്‍ പ്രവേശം നിഷേധിച്ചതോടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

ജൗഹലിനെയും രണ്ടാം ലോകയുദ്ധ കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സേവിച്ച മറ്റു സിഖ് വയോധികരെയും തലപ്പാവ് അഴിച്ചാല്‍ മാത്രമേ ലീജനില്‍ പ്രവേശിപ്പിക്കാനാവൂ എന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധംപിടിച്ചു. അതേസമയം,  ഇംഗ്ളണ്ടില്‍നിന്നുള്ള പ്രായമേറിയ സ്ത്രീകളെ അവരുടെ വട്ടത്തൊപ്പി അണിഞ്ഞ് പ്രവേശിക്കുന്നതില്‍ വിലക്കിയില്ല. ഇതുകണ്ട ജൗഹല്‍ കാര്യങ്ങളെല്ലാം വിശദീകരിച്ച് ഉയര്‍ന്ന ബ്രിട്ടീഷ് സൈനിക വൃത്തങ്ങള്‍ക്ക് തുറന്ന കത്തെഴുതി. ഇതേതുടര്‍ന്ന് ‘റോയല്‍ കനേഡിയന്‍ ലീജന്‍’ ഒൗദ്യോഗികമായി മാപ്പുപറയുകയും പ്രവേശ വിലക്കേര്‍പ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥരുടെ നടപടിയെ അപലപിക്കുകയും ചെയ്തു. പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍നിന്നുള്ള കര്‍ഷകന്‍െറ നാലു മക്കളില്‍ മൂത്തയാളാണ് ജൗഹല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.