പാക് അധീന കശ്മീരില്‍ സംഘര്‍ഷം

ഇസ് ലാമാബാദ്: പാക് അധീന കശ്മീരിലെ നീലം താഴ്വരയില്‍ ജൂലൈ 21ന് നടന്ന തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി സംഘര്‍ഷം. തെരഞ്ഞെടുപ്പ് ഫലം നവാസ് ശരീഫിന്‍െറ പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റാന്‍ ശ്രമം നടന്നുവെന്നാരോപിച്ചാണ് ജനം തെരുവിലിറങ്ങിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പിന്‍െറ ആധികാരികത ചോദ്യം ചെയ്ത് മറ്റു പാര്‍ട്ടികളും രംഗത്തത്തെി. ജനാധിപത്യ രീതിയിലെന്നു പറയപ്പെടുന്ന തെരഞ്ഞെടുപ്പിനായി പൊതുപണം പാഴാക്കിയിരിക്കയാണെന്നും അവര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പാര്‍ട്ടിക്കാണ് (പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് ശരീഫ്) ഭൂരിപക്ഷം ലഭിച്ചത്. 41 സീറ്റുകളില്‍ 31 എണ്ണം പാകിസ്താന്‍ മുസ്ലിം ലീഗിനും മൂന്നെണ്ണം വീതം പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടിക്കും മുസ്ലിം കോണ്‍ഫെറന്‍സിനും ലഭിച്ചു.

തെരുവില്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധക്കാര്‍ പാക് പതാക കത്തിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച ജനക്കൂട്ടം ടയറുകള്‍ കത്തിച്ചും ഗതാഗതം തടഞ്ഞും പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചു. സംഘര്‍ഷം പാക് അധീന കശ്മീരിലെ മുസഫെറാബാദ്, കോട്ലി, ചിനാരി, മിര്‍പുര്‍ തുടങ്ങി മറ്റു മേഖലകളിലേക്കും പടര്‍ന്നു. മുസഫെറാബാദില്‍ പി.എം.എല്‍ (എന്‍) അനുയായികള്‍ മുസ്ലിം കോണ്‍ഫെറന്‍സ് പ്രവര്‍ത്തകനെ കൊലപ്പെടുത്തി.  പണവും സ്വാധീനവും ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വ്യാപകക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ പാകിസ്താനിലെ മനുഷ്യാവകാശസംഘങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.