പാകിസ്താനില്‍ ഖുര്‍ആന്‍ നിന്ദയെ തുടര്‍ന്ന് സംഘര്‍ഷം: ഒരു മരണം

ഇസ് ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്ട്കി ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതിനെതുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ഖുര്‍ആനിന്‍െറ കോപ്പി വലിച്ചുകീറി നിരത്തിലിട്ട് കളങ്കപ്പെടുത്തിയ സംഭവമാണ് സംഘര്‍ഷത്തിന് തിരികൊളുത്തിയത്. ഖുര്‍ആന്‍ വലിച്ചുകീറി റോഡിലിട്ട് കത്തിച്ച അമര്‍ലാലിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ മയക്കുമരുന്നിന് അടിപ്പെട്ടയാളാണെന്നും സൂചനയുണ്ട്. അമര്‍ലാലിന്‍െറ അറസ്റ്റ് ആവശ്യപ്പെട്ട് ജനക്കൂട്ടം അഞ്ചു മണിക്കൂര്‍ സത്യഗ്രഹം നടത്തിയിരുന്നു. ബുധനാഴ്ച നടന്ന പ്രതിഷേധപ്രകടനത്തിനിടെയാണ് സതീശ്കുമാര്‍ എന്ന കച്ചവടക്കാരന്‍ കൊല്ലപ്പെട്ടത്. ഘോട്ട്കി ജില്ലയിലെ വിവിധ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും പ്രതിഷേധറാലികള്‍ അരങ്ങേറി. ചില കടകള്‍ക്കുനേരെ കൈയേറ്റം നടന്നതായും റിപ്പോര്‍ട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.