?????????????? ?????? ????? ?????????? ??????????

ജുവനൈല്‍ തടവുകാര്‍ക്ക് ഗ്വണ്ടാനമോ രീതിയില്‍ പീഡനം

മെല്‍ബണ്‍: ജുവനൈല്‍ തടവുകാരെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവം വന്‍ വിവാദമായിരിക്കെ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി രാജപദവിയിലുള്ള കമീഷനെയും നിയോഗിച്ചു. കുട്ടിക്കുറ്റവാളികളെ നഗ്നരാക്കിയും ചുമരിലേക്കെറിഞ്ഞും കണ്ണീര്‍വാതകം പ്രയോഗിച്ചും കസേരയില്‍ വരിഞ്ഞുകെട്ടിയും ഗാര്‍ഡുകള്‍ നടത്തുന്ന ഞെട്ടിക്കുന്ന പീഡനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ എ.ബി.സിയുടെ ‘ഫോര്‍ കോര്‍ണേഴ്സ്’ സംപ്രേഷണം ചെയ്തതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.

‘ആസ്ട്രേലിയാസ് ഷെയിം; ദ ബ്രൂട്ടലൈസേഷന്‍സ് ചില്‍ഡ്രന്‍ ബിഹൈന്‍ഡ് ബാര്‍സ്’ എന്ന പേരില്‍ 45 മിനിറ്റ് നീളുന്ന പരിപാടി കണ്ട ജനലക്ഷങ്ങള്‍ പ്രതിഷേധവുമായി രംഗത്തെ\ത്തി. 2010നും 2012ഉം ഇടയില്‍ രാജ്യത്തെ വടക്കന്‍ ടെറിട്ടറിയിലെ ‘ഡോണ്‍ ഡേല്‍’ സെന്‍ററില്‍ നടന്ന പീഡനദൃശ്യങ്ങളാണ് ഇവ. 13നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെ നഗ്നരാക്കി ഉപദ്രവിക്കുക, വെളിച്ചം കയറാത്ത ഏകാന്ത സെല്ലില്‍ ഇടുക, കഠിന ജോലികള്‍ ചെയ്യിക്കുക തുടങ്ങിയ ശിക്ഷാമുറകളാണ് ഇവിടെ നടക്കുന്നത്. അതിലൊരു കുട്ടിയെ മുതിര്‍ന്നവരുടെ ജയിലിലേക്ക് മാറ്റി മുഖം മുഴുവന്‍ മൂടി കസേരയില്‍ രണ്ടു മണിക്കൂറിലേ െകെട്ടിയിട്ട ദൃശ്യങ്ങളുമുണ്ട്.

2014ല്‍ ഡോണ്‍ ഡേല്‍ സെന്‍ററിലെ കണ്ണീര്‍വാതക പ്രയോഗത്തിന്‍െറ ഇര കൂടിയാണ് കുട്ടി. രാജ്യത്തെ നോര്‍തേണ്‍ ടെറിട്ടറിയിലെ ദുര്‍ഗുണ പരിഹാര പാഠശാലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അധികൃതര്‍ കണ്ണുതുറക്കേണ്ട സാഹചര്യമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥാപനങ്ങളെക്കുറിച്ച് സമഗ്രാന്വേഷണത്തിനാണ് പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ഉത്തരവിട്ടത്. ദൃശ്യങ്ങള്‍ കണ്ട് നടുങ്ങിപ്പോയെന്ന് അദ്ദേഹം പ്രതികരിച്ചു. ഡോണ്‍ ഡേല്‍ സെന്‍ററില്‍ എന്താണ് സംഭവിച്ചതെന്ന് ഏറ്റവും അടിത്തട്ടില്‍ നിന്നുതന്നെ അന്വേഷണം ആരംഭിക്കുമെന്നും വടക്കന്‍ ടെറിട്ടറി സര്‍ക്കാറുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ ഒന്നിച്ചു വേണ്ടതുചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലയും മുഖവും തുണികൊണ്ട് മൂടിക്കെട്ടിയ നിലയില്‍ കസേരയില്‍ ഇരിക്കുന്ന കൗമാരക്കാരന്‍െറ ചിത്രം ഇതിനകം വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു.

സംഭവം വിവാദമായതോടെ സ്ഥാപനത്തിന്‍െറ ദുഷ്പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം നോര്‍തേണ്‍ ടെറിട്ടറി മുഖ്യമന്ത്രി ആഡം ഗില്‍സ് ഏറ്റെടുത്തു.
ഗ്വണ്ടാനമോ തടവറയിലേതിനു സമാനമായ ക്രൂരപീഡനങ്ങളാണ് കുട്ടികളുടെ നേര്‍ക്ക് ഇവിടെ നടക്കുന്നതെന്ന് അഭിഭാഷകന്‍ ജോണ്‍ ലോറന്‍സ് അഭിപ്രായപ്പെട്ടു. കൈകളും കണങ്കാലും അരയും എല്ലാം വിലങ്ങുകള്‍ അണിയിക്കുന്നു. അവരെ കസേരകളില്‍ ബന്ധനസ്ഥരാക്കുന്നു. ഇത് നടക്കുന്നത് 2016ലെ ആസ്ട്രേലിയയില്‍ ആണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കുടിക്കാന്‍ വെള്ളമോ സൂര്യപ്രകാശമോ ഇല്ലാത്ത ഇരുട്ടറകളില്‍ ഇവരെ പാര്‍പ്പിക്കുന്നതായി മറ്റൊരു അഭിഭാഷകനും വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വളരെ പെട്ടെന്നു പ്രതികരിച്ചതായും അന്വേഷണത്തിന് റോയല്‍ കമീഷനെ നിയോഗിച്ചുവെന്നും പ്രഫസറായ ട്രിഗ്സും പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.