മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തി

ക്വാലാലംപുര്‍: ഒരുപാട് ചോദ്യങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഉത്തരമില്ലാതെ ഒരു ആകാശവാഹനം ചരിത്രമാവുന്നു. 239 യാത്രക്കാരുമായി ദുരൂഹതയില്‍ മറഞ്ഞ മലേഷ്യന്‍ എയര്‍ലൈന്‍സ് എം.എച്ച് 370 വിമാനത്തിനും അതിലെ യാത്രക്കാര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രണ്ടു വര്‍ഷത്തോളമായുള്ള വ്യാപക തിരച്ചിലിനൊടുവില്‍ ഒരു തുമ്പും കണ്ടെടുക്കാനായില്ല. ഇതേതുടര്‍ന്നാണ് വിഫലമായ അന്വേഷണത്തിന് തല്‍ക്കാലത്തേക്ക് വിരാമമിട്ടത്.

ഇനി ഇതൊരു ‘ശീതീകരിച്ച’ കേസായി കാലത്തിനൊപ്പം സഞ്ചരിക്കും. ഉത്തരങ്ങളില്ലാതെ അന്വേഷണം അവസാനിച്ചതില്‍ തനിക്ക് അദ്ഭുതമില്ളെന്ന് ക്വാലാലംപുരിലെ വ്യവസായി ടോണി വോങ് പ്രതികരിച്ചു. ജനങ്ങളുടെ ഓര്‍മയില്‍നിന്ന് ഈ സംഭവം പതിയെ മാഞ്ഞുപോവുമെന്നും ഇനി ഒരിക്കലും അവര്‍ സത്യമറിയില്ളെന്നും അദ്ദേഹം പറഞ്ഞു. ക്വാലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ 2014 മാര്‍ച്ച് എട്ടിനാണ് ബോയിങ് 777-200ER അപ്രത്യക്ഷമായത്. ആസ്ട്രേലിയയുടെ പടിഞ്ഞാറന്‍ ഭാഗത്തെ ഇന്ത്യന്‍ മഹാസുദ്രത്തില്‍ പതിച്ചിരിക്കാമെന്ന വിശ്വാസത്തില്‍ ഈ ഭാഗം കേന്ദ്രീകരിച്ചായിരുന്നു രണ്ടു വര്‍ഷം നീണ്ട തിരച്ചില്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.