ബംഗ്ളാദേശില്‍ വന്‍ തീവ്രവാദ ആക്രമണശ്രമം തകര്‍ത്തു

ധാക്ക: രാജ്യത്തുടനീളം തീവ്രവാദ ആക്രമണം നടത്താനുള്ള ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. ആക്രമണ പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തീവ്രവാദികളുടെ ഒളിത്താവളത്തില്‍ റെയ്ഡ് നടത്തിയാണ് ജനങ്ങളുടെ ജീവന്‍ കാത്തത്. സ്റ്റോം 26 എന്നുപേരിട്ട പ്രത്യേക ഓപറേഷനിലൂടെയായിരുന്നു സൈന്യത്തിന്‍െറ നീക്കം. വന്‍ തീവ്രവാദ ആക്രമണത്തില്‍നിന്ന് രാജ്യം രക്ഷപ്പെട്ടതായി പ്രധാനമന്ത്രി ശൈഖ് ഹസീനയും സ്ഥിരീകരിച്ചു.  

ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയില്‍ രണ്ടുമണിക്കൂര്‍ നീണ്ട വെടിവെപ്പിലാണ് ഒമ്പത് തോക്കുധാരികളെ പൊലീസ് കൊലപ്പെടുത്തിയത്. കല്യാണ്‍പൂര്‍ മേഖലയിലെ ബഹുനില കെട്ടിടത്തിന്‍െറ നാലാംനിലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു അക്രമികള്‍. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.  കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളും വെളുത്ത തലപ്പാവുമാണ് സംഘം ധരിച്ചിരുന്നത്.

10ാമത്തെ അക്രമിക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയവര്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്. അവരുടെ യൂനിഫോമുകളും തിരിച്ചറിയല്‍ കാര്‍ഡുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആയുധങ്ങള്‍ കണ്ടത്തൊന്‍ ബോംബ് സ്ക്വാഡിന്‍െറ സഹായത്താല്‍ തെരച്ചില്‍ തുടരുകയാണ്.

അക്രമികളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, അവര്‍ ബംഗ്ളാദേശ് സ്വദേശികളാണെന്നു പൊലീസ് വ്യക്തമാക്കി. 22 പേര്‍ കൊല്ലപ്പെട്ട ധാക്ക ഭീകരാക്രമണത്തിനെ തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.