തീപിടിച്ചു; കൊറിയന്‍ വിമാനം നിലത്തിറക്കി

ബെയ്ജിങ്: 75 പേരുമായി സഞ്ചരിക്കുകയായിരുന്ന വടക്കന്‍ കൊറിയയുടെ വിമാനം തീപിടിച്ചതിനത്തെുടര്‍ന്ന് ദക്ഷിണ ചൈനയിലിറക്കി. കൊറിയയുടെ ദേശീയ വ്യോമയാനത്തിലെ ‘എയര്‍ കൊറിയോ’യുടെ ജെ.എസ് 151 വിമാനമാണ് തീപിടിച്ചതിനത്തെുടര്‍ന്ന് ചൈനയിലെ ഷെന്യാങ്ങില്‍ ഇറക്കിയത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രയിലായിരുന്നു വിമാനത്തിന് തീപിടിച്ചതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ നിര്‍മിത വിമാനത്തിന്‍െറ കമ്പാര്‍ട്മെന്‍റില്‍നിന്ന് പുക ഉയരുന്നതുകണ്ട ഉടന്‍ നിലത്തിറക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് അപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. അരമണിക്കൂറെടുത്താണ് തീയണച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ബെയ്ജിങ്ങിലേക്കയച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.