ഇസ്രായേല്‍ സൈന്യത്തിന്‍െറ വെടിയേറ്റ് ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടു

ജറൂസലം: ഇസ്രായേല്‍ സൈന്യത്തിന്‍െറ വെടിയേറ്റ ഫലസ്തീന്‍ ബാലന്‍ മരിച്ചു.  12കാരനായ മൊഹിയെ അല്‍തബാഖിയാണ് കൊല്ലപ്പെട്ടത്. ജറൂസലമിലെ വന്‍മതിലിനടുത്തുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. വെടിവെപ്പിലാണ് കൊല്ലപ്പെട്ടതെന്ന വാര്‍ത്ത ഇസ്രായേല്‍ പട്ടാളം നിഷേധിച്ചു.
ജറൂസലമിനു സമീപം അല്‍രാം മേഖലയില്‍ ഇസ്രായേലി അധിനിവേശ സൈനികരാണ് വെടിയുതിര്‍ത്തതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.  ഇസ്രായേലി അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഉള്‍പ്പെട്ട പ്രദേശത്തിന് ജറൂസലമുമായുള്ള ബന്ധം വിലക്കാന്‍ വലിയ മതില്‍ പണിതിട്ടുണ്ട്. ഇവിടെ നടന്ന പ്രതിഷേധ പ്രകടനത്തിനുനേരെയാണ് പൊലീസ് വെടിയുതിര്‍ത്തത്.
റബര്‍ ആവരണമുള്ള ബുള്ളറ്റ് നെഞ്ചില്‍ തറച്ചതിനത്തെുടര്‍ന്ന് ഹൃദയസ്തംഭനംമൂലമാണ് മരണം. കണ്ണീര്‍വാതകവും സൗണ്ട് ബോംബും മാത്രമാണ് പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 217 പേരാണ് ഇസ്രായേല്‍ അതിക്രമത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.