ധാക്ക ആക്രമണം: നാലുപേര്‍ അറസ്റ്റില്‍

ധാക്ക: ധാക്ക ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കരുതുന്ന സംഘത്തലവന്‍ ഉള്‍പ്പെടെ നാല്  ബംഗ്ളാദേശ് ജമാഅത്തുല്‍  മുജാഹിദീന്‍ പ്രവര്‍ത്തകരായ  നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ധാക്കയില്‍നിന്ന് അകലെയുള്ള സംഘത്തിന്‍െറ താവളത്തില്‍ റെയ്ഡ് നടത്തിയാണ് റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തലവന്‍ മുഹമ്മദുല്‍ ഹസന്‍ തന്‍വീര്‍, ആഷിഖുല്‍ അക്ബര്‍ അബേഷ്, നജ്മുസ് ഷാകിബ്, റഹ്മത്തുല്ല ഷുവൊ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ താവളത്തില്‍നിന്ന് വന്‍തോതില്‍ ബോംബ് നിര്‍മാണ സാമഗ്രികളും ആയുധങ്ങളും പിടിച്ചെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.