കശ്മീരിലെ മനുഷ്യാവകാശലംഘനം: ഒ.ഐ.സി അപലപിച്ചു

ജിദ്ദ: കശ്മീരില്‍ നിരപരാധികള്‍ക്കുനേരെ സൈന്യം നടത്തുന്ന അമിതാധികാര പ്രയോഗത്തിലും കൊലപാതകത്തിലും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍ (ഒ.ഐ.സി) ഉത്കണഠ രേഖപ്പെടുത്തി. സൈന്യത്തിന്‍െറ അധികാര ദുര്‍വിനിയോഗം മൂലം 30 ലേറെ നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവം അപലപനീയമാണ്.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സൈന്യം കൊന്നൊടുക്കുന്നത് അങ്ങേയറ്റം ദുഃഖകരവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്. ജീവിക്കാനും അഭിപ്രായം പറയാനുമുള്ള മനുഷ്യന്‍െറ അവകാശമാണ് കശ്മീരില്‍ ഹനിക്കപ്പെടുന്നത്. സൈന്യം നടത്തുന്ന അധികാര ദുര്‍വിനിയോഗം അവസാനിപ്പിക്കണമെന്ന്  ഒ.ഐ.സി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.