ദക്ഷിണ ചൈന കടൽ :യു.എസ് നാവികസേന മേധാവി ചൈനയിലേക്ക്

ബെയ്ജിങ്: അമേരിക്കയുടെയും ചൈനയുടെയും നാവിക തലവന്മാര്‍ തമ്മില്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ അവകാശം സംബന്ധിച്ച് അന്താരാഷ്ട്ര ടൈബ്ര്യൂണലിന്‍െറ വിധിയുടെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. അമേരിക്കയുടെ നാവിക ദൗത്യങ്ങളുടെ തലവനായ  ജോണ്‍ റിച്ചാര്‍ഡ്സണ്‍ നാളെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈന സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശനത്തിന്‍െറ ഭഗമായി അദ്ദേഹം ചൈനീസ് നാവികസേനയുടെ കമാന്‍ഡര്‍ വൂ ഷെങ്ലിയുടെ ഓഫിസ് സന്ദര്‍ശിക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ചൈനീസ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാദമായ ദക്ഷിണ ചൈനാ കടല്‍ സംബന്ധിച്ചും ചര്‍ച്ചയുണ്ടായേക്കും.ടൈബ്ര്യൂണല്‍ വിധിയെ ചൈന വീണ്ടും തള്ളി. തങ്ങള്‍ ദശകങ്ങളായി കൈവശം വെച്ചിരിക്കുന്ന ഭാഗത്തുനിന്ന് ഒരു സെന്‍റീമീറ്റര്‍ പോലും വിട്ടുനല്‍കില്ളെന്ന് ചൈന വ്യക്തമാക്കി.

ചൈനയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ളെന്നും ചൈനയിലെ പ്രമുഖ നയതന്ത്രജ്ഞനായ യാങ് ജിയേചി പറഞ്ഞു. ദക്ഷിണ ചൈനാ കടലില്‍ ചൈന നാവിക ആണവ നിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുന്നതായും റിപോര്‍ട്ടുണ്ട്്. മേഖലയില്‍ ചൈനയുടെ ആധിപത്യത്തിന് കരുത്തേകുന്നതാണ് ആണവനിലയങ്ങളെന്ന് ദേശീയ മാധ്യമമായ ഗ്ളോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.