ബംഗ്ലാദേശിൽ പീസ് സ്കൂളുകളെക്കുറിച്ച് അന്വേഷണം

ധാക്ക: ഭീകരര്‍ക്ക് പ്രചോദനം നല്‍കുന്നുവെന്നാരോപിച്ച് ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക് പണ്ഡിതന്‍ സാകിര്‍ നായികിന്‍െറ പീസ് ടി.വിക്ക് കഴിഞ്ഞ ഞായറാഴ്ച മുതല്‍  രാജ്യത്ത് നിരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ളാദേശ്  ‘പീസ്’ എന്ന പേരുള്ള സ്കൂളുകള്‍ക്കെതിരെ അന്വേഷണം തുടങ്ങി.
വിദ്യാലയങ്ങള്‍ക്ക് സാകിര്‍ നായികുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണിത്. ബംഗ്ളാദേശില്‍ പ്രവര്‍ത്തിക്കുന്ന പീസ് സ്കൂളുകളെക്കുറിച്ച് വ്യക്തമായ കണക്ക് സര്‍ക്കാറിന്‍െറ പക്കല്‍ ഇല്ല. എന്നാല്‍, ധാക്കയിലും രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളിലുമായി ഇങ്ങനെ പേരുള്ള 28 സ്കൂളുകളുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘പീസ് സ്കൂളുകളുടെ പ്രവര്‍ത്തനം സമഗ്രമായി അന്വേഷിക്കാനാണ് സര്‍ക്കാര്‍  ഉത്തരവിട്ടിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. സാകിര്‍ നായികിന്‍െറ ആശയങ്ങളാണ് സ്കൂളുകള്‍  പിന്തുടരുന്നതെങ്കില്‍ നിര്‍ബന്ധമായും നടപടിയുണ്ടാകും -അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.